മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദിക്ക് പുറമെ തമിഴിലും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ് മാധ്യമമായ ‘വലൈ പേച്ച്’ ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിൽ സുരാജ് പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴ് റീമേക്കിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് ചിമ്പുവും എസ് ജെ സൂര്യയുമാണ് എന്നാണ് വിവരം.
തമിഴ് ചിത്രം ‘മാനാടി’ൽ ഏറ്റവും മികച്ച കോമ്പിനേഷനായിരുന്നു ചിമ്പുവും എസ് ജെ സൂര്യയും. ‘വാല്’, ‘സ്കെച്ച്’, ‘സംഗത്തമിഴൻ’ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദർ ആയിരിക്കും സംവിധായകൻ.
അതിനിടെ അക്ഷയ് കുമാർ ആണ്നായകനായി രാജ് മേത്ത സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസൻസി’ന്റെ ഹിന്ദി റീമേക്കായ ‘സെൽഫി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രെയിംസ്, ധർമ്മ പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.