പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു.ഇത് രണ്ടാം തവണയാണ് വി ഡി സതീശന് രോഗം ബാധിക്കുന്നത്.അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ പരിശോധനകൾ നടത്തണമെന്നും അറിയിച്ചിട്ടുണ്ട് .ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *