ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നു വീണു.ഇതേതുടർന്ന് ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു.ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഉച്ച ഭക്ഷണത്തിന് പിരിയുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലേല നടപടികള്‍ മൂന്നരയ്ക്ക് പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *