സോഷ്യൽ മീഡിയയിൽ ‘കച്ച ബദാം’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപന്‍ ഭാട്യകറിന് കാറപകടത്തില്‍ പരിക്ക്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഭൂപനെ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.
കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്‍പനകാരനായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടുന്നത്. കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്. തുടര്‍ന്ന് ഇത് തന്‍റെ വരികളാണെന്ന് അവകാശപ്പെട്ട് ഭൂപന്‍ രംഗത്തെത്തിയിരുന്നു.പാടിയും ചുവടുവെച്ചും കച്ചാ ബദാം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ കച്ചാബദാം ഗാനവും ഭൂപന്‍ ഭാട്യകറും വൈറലായി.പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതവും മെച്ചപ്പെട്ടു. തുടര്‍ന്ന് തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും വ്യക്തമാക്കി ഭൂപന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *