കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടിച്ച നടി അറസ്റ്റിൽ. ബംഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍തതെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങ് നടന്നിടത്തെ വേസ്റ്റ് ബാസ്ക്കറ്റിൽ ഒരു പഴ്സ് നടി ഉപേക്ഷിക്കുന്നത് കണ്ട പൊലീസുകാർ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ നിരവധി പഴ്സുകൾ ബാഗിൽ നിന്നും പിടിചെടുത്തത് . നടിയുടെ കൈയിൽ നിന്നും 75000 രൂപയാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തെന്നും ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗർ നോർത്ത് പൊലീസ് അറിയിച്ചു. നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തില്‍പെട്ടിരുന്നു. അനുരാഗ് കശ്യപ് തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാള്‍ അയച്ച മെസേജുകള്‍ ആയിരുന്നു ഇവ.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
