റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്. യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്.

അതിനിടെ റഷ്യൻ നേതാക്കൾക്കുള്ള അമേരിക്കൻ വിലക്കിന് മറുപടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവ‍ർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോ ബൈഡൻ ഉൾപ്പെടെ അമേരിക്കിയിലെ 13 പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കാണ് റഷ്യ വിലക്കേർപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ സ്റഅറേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ഹിലാരി ക്ലിന്‍റൻ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിൻ, സി ഐ എ മേധാവി വില്യം ബെൻസ് എന്നിവരടക്കമുള്ളവർക്കാണ് നിരോധനം.

Leave a Reply

Your email address will not be published. Required fields are marked *