ജില്ലയില്‍ ഇന്ന് 99 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 91 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും കേരളത്തിന് പുറത്തു നിന്നു വന്ന 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,497 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 20 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 635 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *