ആറാട്ടുപുഴ പൂരത്തിനിടെ ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടുന്നതിനിടെ കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ മന്ദാരം കടവിൽ വച്ചാണ് ആനകൾ ഇടഞ്ഞത്. ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ മറ്റാനകളും പരിഭ്രാന്തരാവുകയായിരുന്നു. പിന്നാലെ നാട്ടുകാരം ചിതറിയോടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസൻറെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *