മൂന്ന് മൂര്‍ഖന്‍ പാമ്പുകളെവെച്ച് അഭ്യാസം കണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു.കര്‍ണാടക സ്വദേശി മാസ് സെയ്ദിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെയും അപകടകരമായ രീതിയിലാണ് ഇയാള്‍ കൈകാര്യം ചെയ്തത്. പാമ്പുകളുടെ മുന്നില്‍ ഇരുന്ന ഇയാള്‍ അവയുടെ വാലില്‍ പിടിച്ചുവലിക്കുകയും തന്റെ കൈകളും കാലുകളും ചലിപ്പിച്ച് അവയുടെ ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഒരു പാമ്പ് കാലില്‍ കടിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ യാതൊരു മുന്‍കരുതലൊന്നുമില്ലാതെയാണ് ഇയാള്‍ പരിശീലനം നടത്തിയതെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് നന്ദ പറഞ്ഞു. പാമ്പുകള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആംഗ്യം കാണിച്ചതിനാലാണ് ആക്രമിച്ചതെന്നും അദ്ദേഹം കുറിച്ചു. കാല്‍മുട്ടിന് സമീപം ആഞ്ഞുകടിച്ച പാമ്പ് കുടഞ്ഞ് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. പാമ്പ് കടിച്ചതിനെ തുടര്‍ന്ന് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌നേക്ക് ബൈറ്റ് ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സെയ്ദിന് 46 വൈല്‍ ആന്റി വെനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *