മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി മാതാവ് അറസ്റ്റില്‍.തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. അമ്മ അമിതമായി ഭക്ഷണം കുട്ടിയുടെ വായിൽ കുത്തി നിറച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 38 വയസുള്ള ഗീത എന്ന യുവതിയാണ് അറസ്റ്റിലായത്. ഒരു വയസ് പ്രായമുള്ള നിതിൻ ആണ് മരിച്ചത്.ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്.എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു.
മുൻപ് രണ്ട് തവണ വിവാഹം ചെയ്ത ഗീതയ്ക്ക് മൂന്നും ഒന്നും വയസുള്ള രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്.
ഗീത ഒരു വയസ് പ്രായമുള്ള മകന്‍ നിതിനുമായി ഊട്ടിയിലുമായിരുന്നു താമസം. കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് ഗീത ആശുപത്രി അധികൃതരെ അറിയിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്‍കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വിശദമായി. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്‍റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *