കരൾ രോഗ ബാധയെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന പ്രശസ്ത സിനിമ – നാടക നടൻ കൈനകരി തങ്ക രാജ് അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ട് വളപ്പിൽ.

പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകനായി ജനിച്ച തങ്കരാജ്, 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ്.
കെഎസ്ആര്‍ടിസിയിലെയുംകയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *