പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടത് കോടികളായിട്ടാണെന്ന് ആരോപണം.അഴിമതി ആരോപണം നേരിടുന്ന ഇവര്‍ ഞായറാഴ്ച 90,000 ഡോളറുമായി ദുബായിയിലേക്ക് കടന്നെന്നാണ് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. ആഢംബര ബാഗുമായി ഇവര്‍ വിമാനത്തിലിരിക്കുന്നതായി പറയുന്ന ചിത്രങ്ങളും തൊട്ടുപിന്നാലെ പുറത്തുവന്നിട്ടുണ്ട്.

ഫറ ഖാന്‍ വിമാനത്തിലിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എപ്പോഴത്തേതാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.ദുബായിലേക്കാണ് ഫറ ഖാന്‍ പോയതെന്നാണ് വിവരം.ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതുതായി നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം. ബുഷ്റയുടെ ഭർത്താവ് അഹ്സൻ ജമീൽ ഗുജ്ജാർ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇവർ പോയതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *