കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ മർദ്ദനം.ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും പരാതി.സൈക്കില്‍ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഉമ്മയും മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് ഫിനിയ പറയുന്നു. ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. . പണം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി മർദിക്കുകയായിരുന്നുവെന്നും ഫിനിയ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *