നടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പെട്ടു.തിരുവല്ല ബൈപ്പാസില്‍ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര് ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് പോയി.
