ചക്കയെ ചൊല്ലി ഉണ്ടായ വഴക്കിൽ യുവാവ് വീടിനു തീയിട്ടു.മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പൊലീസ് അറസ്റ്റ് ചെയ്തു.സഹോദരിയുടെ വീട്ടിൽനിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടർന്ന് ആണ് സംഭവം നടന്നത്.സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. സജേഷിന്റെ രണ്ടു പെൺമക്കളിൽ ഒരാൾ പത്താംക്ലാസിലും ഒരാൾ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്. സജേഷിന്റെ ഭാര്യ വിദേശത്താണ്.ശ്രീധരൻ മകളുടെ വീട്ടിൽനിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടുതന്നെ തർക്കമുണ്ടായിരുന്നു. തുടർന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
