സിബി മലയില്‍ ചിത്രം ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.സുരേഷ് ഗോപി, മഞ്ജു വാരിയര്‍, ജയറാം, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗം 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറാണ് അറിയിച്ചത്. ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു, മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ നിരഞ്ജന്‍. ചിത്രത്തില്‍ ആരാണ് ജയറാമിന് പൂച്ചയെ അയച്ചത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടാം ഭാഗത്തിലാകുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആണ് ബേത്‌ലെഹേം ഡെന്നിസ്, രവിശങ്കര്‍, മോനായും, ആമിയും എല്ലാം.
മഞ്ജു വാര്യര്‍- ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുവന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് സിയാദിന്റെ പ്രഖ്യാപനം. ‘മഞ്ജുവും ഞാനും ഒരു കുടുംബം പോലെയാണ്. മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ മാത്രമാണ് സാധിച്ചത്. സമ്മര്‍ ഇന്‍ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും’ സിയാദ് കോക്കര്‍ പറഞ്ഞു.
