മാലാ പാര്‍വതിക്കു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി ഇന്നലെ സൂചിപ്പിച്ചിരുന്നു.
