റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ക്യാന്‍സര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. രോഗത്തിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നാണ് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവിന് അധികാരം കൈമാറിയ ശേഷമായിരിക്കും ചികിത്സയില്‍ പ്രവേശിക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടെന്നാണ് മുന്‍ റഷ്യന്‍ ഫോറിന് ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറലിന്റെ ഒരു ടെലിഗ്രാം ചാനലില്‍ വാര്‍ത്ത വന്നതായാണ് മാദ്ധ്യമം വ്യക്തമാക്കുന്നത്
ചികിത്സയുടെ ഭാഗമായി കുറച്ചു കാലത്തേയ്ക്ക് പുടിനു അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടതായി വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നിരുന്നാലും മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അവധിയില്‍ പോകേണ്ടതിനാല്‍ ഏതാനും ദിവസം മുന്‍പ് സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയുമായി പുടിന് വിശദമായ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
