സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ കെ എസ് അരുൺ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളായ അരുണ്‍കുമാര്‍ 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും മണ്ഡലത്തിൽ സജീവമാണ് .

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *