സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സ്നേഹ സമ്മാനം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകാനാണ് തീരുമാനമായത്.

മെയ് രണ്ടിന് മഞ്ചേരിയിൽ നടന്ന ഷൂട്ടൗട്ടിലാണ് കേരളം കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ ബംഗാളിന്റെ മധ്യനിര താരം ദിലീപ് ഓറോണിന്റെ ഫല്‍യിങ്ങ് ഹെഡ്ഡര്‍ തടുക്കാൻ കേരള ഗോളിക്കായില്ല.
മറുപടി ഗോൾ നേടാൻ കേരളം ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അവസാനം കാളി ജയിക്കാൻ നാല് മിനുട്ടുകള്‍ മാത്രം ശേഷിക്കെ മുഹമ്മദ് സഫ്‌നാദ് ഹെഡ്ഡറിലൂടെ തന്നെ ബംഗാളിന് മറുപടി നല്‍കുകയായിരുന്നു.ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ടതോടെ 2018 ന് ശേഷം കേരളം വീണ്ടും കിരീടം സ്വന്തമാക്കുകയായിരുന്നു.

സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം ചൂടിയ കേരള താരങ്ങള്‍ക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എസില്‍നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി സഭായോഗം വിഷയം പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *