എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പൊലീസ് ട്രെയ്‌നിംഗ് കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സര്‍വകലാശാല സ്‌ക്വാഡാണ് ഇയാള്‍ കോപ്പിയടിച്ചത് പിടികൂടിയത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു.

ഉദ്യോഗസ്ഥന്‍ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ കാരണമായെന്ന് ആദര്‍ശിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ എഡിജിപി ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില്‍ നിന്നും മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
കൂടാതെ, എംജി സര്‍വകലാശാലയുടെ പരീക്ഷകളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഇദ്ദേഹത്തെ വിലക്കിയിട്ടുമുണ്ട്.

ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്.

Leave a Reply

Your email address will not be published. Required fields are marked *