കെ ജി എഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ ടി ആർ നൊപ്പമാണ് പ്രശാന്ത് നീലിന്റെ അടുത്ത പ്രൊജക്റ്റ്. എൻടിആർ 30 എന്ന് തത്കാലമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

‘എന്റെ സ്വപ്ന നായകനുമായി സ്വപ്ന പദ്ധതി നിർമ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി’, എന്നാണ് സിനിമയെക്കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞത്. എൻടിആർ 30 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

അരിവാളും കോടാലിയും പിടിച്ച് നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.തീം മോഷൻ പോസ്റ്ററിൽ വിവരണത്തിന് താരം തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്.

ജനതാ ഗാരേജിന് ശേഷം നിർമാതാവ് കൊരട്ടാല ശിവയും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൻ.ടി.ആർ 30. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രത്ന വേലുവാണ്.

മിന്നൽ പോലെ തരംഗമായ ജൂനിയർ എൻടിആർ നായകനാകുന്ന ഈ ചിത്രം ഹീറോയിസത്തിന്റെ പ്രതിരൂപമാവുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്. ഗംഭീര തിരക്കഥയും മാസ്സ് ഘടകങ്ങളും ഉള്ള ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് കൊരട്ടാല ശിവ.

നന്ദമൂരി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ – ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *