രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന തുറമുഖത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കൊച്ചി തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും പ്രമേയമാകുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്.കൊച്ചിയില്‍ 1962 കാലഘട്ടം വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ചിത്രത്തിന്റെ എല്ലാ ആവേശവും പകരുന്നതാണ് ട്രെയിലര്‍. സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖത്തിന്റെ നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *