ഹ്രസ്വചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമ പ്രവര്‍ത്തകന്‍ എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ‘ദ സര്‍വൈവല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

‘ദി സര്‍വൈവലി’ന്റെ ടീസറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നും രജീഷ് പറഞ്ഞു.

”ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം ചേരൂ” എന്ന ചിത്രം ആഹ്വാനം ചെയ്യുന്നു. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് ചെയ്യുന്ന ഭാവനയെയാണ് ടീസറില്‍ കാണാനാകുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *