തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ബൈക്കിലെത്തി കൊള്ള നടത്തിയത്. കളിയാകോട്ടെ രതീഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.

എന്നാല്‍ സ്വര്‍ണ കമ്മലെന്ന് കരുതി കള്ളന്മാര്‍ കൊള്ളയടിച്ചത് മുക്കുപണ്ടമായിരുന്നു. നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമായും പ്രദേശത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എസ്ഐയുടെ നേതൃത്വത്തില്‍ പോലീസുകാരുടെ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *