ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ.തമിഴ്‌നാട് ട്രിച്ചി സ്വദേശി ധര്‍മരാജന്‍ ആണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കേരളത്തില്‍ എത്തിച്ചു.കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്.സ്വര്‍ണത്തിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് പന്ത്രണ്ടിന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *