ഈ അടുത്തിടെയാണ് ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്കുള്ള മറുപടിയാണ് പുതിയ പോസ്റ്റിലൂടെ ഇരുവരും നല്‍കുന്നത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത്.ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടു മുട്ടക്കറിയും സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍.

Leave a Reply

Your email address will not be published. Required fields are marked *