ചെക്യാട് ഉമ്മത്തൂർ പുഴയിൽ കാണാതായ പതിമൂന്ന്കാരന്റെ മൃതദേഹം കണ്ടെത്തി.അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നാവികസേനയിലെ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ ൃതിരച്ചിലിനൊടുവിലാണ് രണ്ടാം ദിവസം മൃതദേഹം ലഭിച്ചത്.ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂർ പുഴയില്‍ കുളിക്കാനിറങ്ങിയത്. അടി ഒഴുക്ക് ശക്തമായതോടെ ബാക്കി ഉള്ളവർ കരയിൽ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാറക്കടവ് ദാറുൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്.പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിർന്നവർ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാൽ ഇവർ കാണാതെ പുഴയിൽ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *