ശ്രീശാന്തിനെതിരെയുള്ള കൈയ്യേറ്റത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഹര്‍ഭജന്‍ സിങ്ങ്. ‘പിച്ച്- എഡ്ജ് ബാറ്റില്‍ വിത്ത് വിക്രം സത്യേ’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിങ്ങ്. പരിപാടിയില്‍ ശ്രീശാന്തും പങ്കെടുത്തിരുന്നു.’ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.” ഹര്‍ഭജന്‍ പറഞ്ഞു, 2008 സീസണിലെ ഐപിഎൽ മത്സരത്തിനു ശേഷം മൈതാനത്തു കരഞ്ഞുകൊണ്ടു നിൽക്കുന്ന ശ്രീശാന്തിന്റെ വിഡിയോ ദൃശ്യങ്ങൾ ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.കിങ്സ് ഇലവൻ പഞ്ചാബിലെ സഹതാരങ്ങൾ ശ്രീശാന്തിനു ചുറ്റും നിന്ന് താരത്തെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ‌ ‘തല്ലിയതിനെ’ തുടർന്നാണു ശ്രീശാന്ത് കരഞ്ഞതെന്നു പിന്നീടു വെളിപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *