സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്.

ആറാം തീയതിയാണ് പനിയെ തുടര്‍ന്ന് സുബിത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്കു പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു.

വര്‍ക്കല സ്വദേശിനിയായ പതിനഞ്ചുകാരി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശിനി അശ്വതിയാണ് മരിച്ചത്. പത്താംക്ലാസ് പരീക്ഷയുടെ ഫലം കാത്തിരിക്കെയാണ് അശ്വതിക്ക് രോഗം ബാധിച്ച് മരണപ്പെട്ടത്.

മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിസരപ്രദേശങ്ങളില്‍ 68ല്‍ പരം വീടുകള്‍ പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. എന്നാല്‍ ഇവിടെ കൂടുതല്‍ ആളുകളില്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *