മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ഇത് ജനുസ് വേറെയാണ് ഇങ്ങോട് കളിവേണ്ട എന്ന് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാര്‍ക്കും മുഖ്യമന്ത്രിക്കും നല്ലത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂര്‍ണമായി ശരിവെക്കുന്നതാണ് ഇത്. നരേന്ദ്രമോദി എന്തെല്ലാമാണ് ചെയ്യുന്നത് അതെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഭയപ്പെടേണ്ട. ഒരു കല്ലുകൊണ്ടു പോലും മുഖ്യമന്ത്രിയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എറിയില്ല. അത് പ്രതിപക്ഷ നേതാവ് നല്‍കുന്ന ഉറപ്പാണ്. പ്രതിപക്ഷം സമരം തുടരും വിഡി സതീശന്‍ പറഞ്ഞു.

ഇത് ഹിറ്റ്‌ലറുടെ കേരളമാണോ. ഇതെന്ത് കേരളം ആണ്. യുഡിഎഫിനെ വിരട്ടാന്‍ നോക്കേണ്ട. ഇതൊന്നും കണ്ട് വിരളില്ല. മുഖ്യമന്ത്രി വലിയ കുഴിയില്‍ വീണിരിക്കുകയാണ്. അതില്‍ നിന്ന് കരകയറാനാണ് ഈ ശ്രമിക്കുന്നത്. ബിലിവേഴ്സ് ചര്‍ച്ചുമായി ബന്ധമുള്ളത് സര്‍ക്കാരിനാണ്. ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *