ഇപ്രാവശ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും.. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കുമ്പോള്‍ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്എസ്എല്‍സി എഴുത്തുപരീക്ഷകള്‍. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഫലം ലഭ്യമാകുന്ന സൈറ്റുകള്‍:

https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എല്‍.സി ഫലം https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം https://ahslcexam.kerala.gov.in ലും ലഭ്യമാകും.

ഇത്തവണ വേഗത്തില്‍ ഫലം അറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓട്ടോ സ്‌കെയിലിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഉടനടി വിശദമായ പരീക്ഷാഫലം സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന സംവിധാനമാണിത്. ക്ലൌഡ് സംവിധാനത്തില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കേറിയാലും ബാന്‍ഡ് വിഡ്ത്ത് കൂടുന്നതാണ് ഓട്ടോ സ്‌കെയിലിങ് സംവിധാനം. ഇതുകൊണ്ടുതന്നെ എത്രയധികം ആളുകള്‍ ആപ്പില്‍ എത്തിയാലും സെര്‍വര്‍ താഴെ പോകാതെയും തടസമില്ലാതെയും ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *