ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്തെന്നും അദ്ദേഹം ചോദിച്ചു.

‘പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. ലോക കേരള സഭക്ക് വന്ന പ്രവാസികള്‍ സ്വന്തം കാശുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ധൂര്‍ത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത്. കെ എം സി സി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കള്‍ ഇല്ല, അണികള്‍ ഇല്ലെങ്കില്‍ പിന്നെന്ത് നേതാക്കള്‍’-യൂസഫലി ചോദിച്ചു. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *