അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചഴിച്ചു. എം പിയാണെന്ന പരിഗണന പോലും നൽകിയില്ലെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും എ എ റഹീം പ്രതികരിച്ചു.ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.
എ.എ. റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നിരവധി വനിതാ പ്രവര്‍ത്തകരും സമരത്തിലുണ്ടായിരുന്നു. അഗ്നിപഥ് പദ്ധതിയില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഇന്ന് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹ സമരം നടത്തുണ്ട്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.
