തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്,കല്ലറ പഴവിള സ്വദേശിനി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) എന്നിവരെയാണ് സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയെ നിലത്ത് അബോധാവസ്ഥയിലും ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മരണപ്പെട്ട ഉണ്ണിയും സുമിയും തമ്മിൽ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.സുമിയുടെ അകന്ന ബന്ധുകൂടിയായ ഉണ്ണി രണ്ടുവർഷമായി സുമിയുടെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. മറ്റൊരു യുവാവുമായി ബന്ധം ആരോപിച്ച് ഇരുവരും തമ്മിൽ ഇടക്ക് പിണങ്ങി. ഇതിനിടെ ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിരുന്നു. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് കഴിക്കുകയും ചെയ്തിരുന്നു.

തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സംഭവങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മിൽ വീണ്ടും സംസാരിക്കുന്നത്. ഇന്നലെ സുമിയുടെ വീട്ടിലേക്ക് ജെസിബി ഡ്രൈവറായ അഞ്ചൽ സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയിരുന്നു. ഇയാളുമായി സുമിക്ക് ബന്ധം ഉള്ളതായാണ് ഉണ്ണി ആരോപിച്ചിരുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചതായാണ് പറയഞ്ഞത്.

പിന്നീട് രാത്രിയിൽ കാര്യങ്ങൾ സംസാരിക്കാൻ എന്ന് പറഞ്ഞ് ഉണ്ണി സുമിയുമായി പുറത്തേക്കിറങ്ങി. ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ ഇതുവരും തമ്മില്‍ പിടിവലി നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്.സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രഥാമിക വിവരം.സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്. കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *