കുന്ദമംഗലം ബസ്റ്റാന്റിന് മുൻവശത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്തു.എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട മാലിന്യമാണ് പഞ്ചായത്ത് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തുമെന്ന് അറിയിച്ച് നോട്ടീസ് നൽകിയതിനെ തുടർന്ന് നീക്കം ചെയ്തത്,സ്ഥലം ഉടമസ്ഥൻ തന്നെയാണ് ഇന്ന് രാവിലെ വൃത്തിയാക്കിയത്.നേരത്തെ ഇത് സംബന്ധിച്ച് ജനശബ്ദം വാർത്ത നൽകിയിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ തവണ സ്ഥലം ഉടമക്കെതിരെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.തുടർന്ന് ഇയാൾ ഈ മാലിന്യങ്ങൾ മണ്ണിട്ട് മൂടുകയും ബാക്കിവന്നത് ഹരിതം സൊസൈറ്റിക്കായി ചാക്കിലാക്കി നൽകുകയും ചെയ്യുകയായിരുന്നു എന്ന് അറിയിക്കുകയായിരുന്നു എന്നാൽ ഇത് നീക്കം ചെയ്യാതെ വരികയും തുടർന്നും മാലിന്യങ്ങൾ കുമിഞ്ഞ് കൂടാൻ തുടങ്ങിയതിനെ തുടർന്ന് വ്യാപാരി വാവസായി ഏകോപന സമിതി പ്രതിഷേധിക്കുകയും ചെയ്തു ഇതേ തുടർന്ന് രണ്ടാം തവണ നോട്ടിസ് അയക്കുകയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഇയാൾ സ്ഥലം വൃത്തിയാക്കിയത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവലത്ത് ചന്ദ്രന്‍, പഞ്ചായത്ത് ജൂനിയർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നുജനശബ്ദം നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സന്ദര്‍ശിച്ചത്.,

Leave a Reply

Your email address will not be published. Required fields are marked *