ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയും യുഎസ് ഗവണ്‍മെന്റ് ഇടപെടലുകളിലൂടെ ഡോളര്‍ കരുത്തുനേടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്.

ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയില്‍ & ഗ്യാസ് ഓഹരികളാണ് സൂചികകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടത്തിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *