ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗോള്‍ ടെസ്റ്റിന്‍റെ രണ്ടാംദിനം കനത്ത മഴയിലും കാറ്റിലും സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് തകർന്നുവീണു.ചുഴലിക്കാറ്റില്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക സ്റ്റാന്റുകളില്‍ ഒന്ന് തകര്‍ന്നുവെങ്കിലും ആര്‍ക്കും പരുക്കുകളില്ല. മത്സരം തുടങ്ങുന്നതിന് മുമ്പായതിനാല്‍ ഗാലറിയില്‍ കാണികളുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയന്‍ താരങ്ങളിരുന്ന ഡഗൗട്ടിന് തൊട്ടുമുന്നിലേക്ക് ഗ്ലാസ് പാളികള്‍ പറന്നു വീണു.ഗോളിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്‍റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂർണമായും നിലംപൊത്തിയത്. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. മത്സരം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മുതല്‍ മഴ തകർത്തുപെയ്യുകയായിരുന്നു. ഇതിനൊപ്പം കനത്ത കാറ്റും ആഞ്ഞുവീശി. മൈതാനം പൂർണമായും ഗ്രൗണ്ട് സ്റ്റാഫ് മൂടിയെങ്കിലും ഗാലറിയുടെ മേല്‍ക്കൂര തകർന്നത് വലിയ ആശങ്കയുണ്ടാക്കി.
അതേസമയം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 212 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുത്തിട്ടുണ്ട്.ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ(59), കാമറൂണ്‍ ഗ്രീന്‍(8) എന്നിവരാണ് ക്രീസില്‍

Leave a Reply

Your email address will not be published. Required fields are marked *