ഇന്ത്യയില്‍ കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേര്‍ക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 24 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

24 മണിക്കൂറിനിടെ 13,958 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,13,864 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇന്നലെ 3322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടര്‍ച്ചയായ 20 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേര്‍ ഇന്നലെ രോഗ മുക്തരായി.

Leave a Reply

Your email address will not be published. Required fields are marked *