സംസ്ഥാനത്തെ സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം എ.എം.യു.പി. സ്‌ക്കൂളിനെ ആദരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാ ഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ അബ്ദുല്‍ ജലീലിനെ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി പൊന്നാടയണിയിച്ച് ആദരിച്ചു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, എ ഇ ഒ കെ.ജെ പോള്‍, മാക്കൂട്ടം എയുപി സ്‌കൂള്‍ എച്ച് എം അബ്ദുല്‍ ജലീല്‍, ഐ ടി മാസ്റ്റര്‍ ഹാശിദ്, കോയ കുന്ദമംഗലം, എം സിബ്ഗത്തുള്ള , എ കെ ഷൗക്കത്ത് , സുധീഷ് കുരിക്കത്തൂര്‍, മെമ്പര്‍മാരായ നജീബ് പാലക്കല്‍ സബ്‌ന റമീദ്, ബുഷ്‌റ യു.സി, കൗലത്ത്, ഫാത്തിമ ജസ്ലിന്‍, സുരേഷ്ബാബു, ലീന വാസുദേവന്‍, സജിത സാജി, ഷൈജ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ കെ.സി നൗഷാദ് നന്ദി പറഞ്ഞു.

ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാ തലത്തില്‍ മത്സരിച്ച 1739 സ്‌കൂളുകളില്‍ നിന്ന് ക്ലസ്റ്റര്‍ തലത്തില്‍ 346 സ്‌കൂളുകളും ഇവയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതില്‍ നിന്നാണ് അവാര്‍ഡുകള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *