ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ 65 സ്ഥാനാർഥികൾ മത്സരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 35 പേർ സ്ത്രീകളാണ്.

10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 147 പോളിംഗ് സ്റ്റേഷനുകൾ ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്.

20 വാർഡുകളിലായി 1,24,420 വോട്ടർമാരുണ്ട്. 59,948 പുരുഷ•ാരും 64,471 സ്ത്രീകളും ഒരു ട്രാൻസ്‌ജെന്ററും. പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയിൽ 8 പേർ.

വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. സ്ഥാനാർത്ഥികളുടെ എണ്ണം വാർഡ്തലത്തിൽ-
കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര (3), ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട് (3)
ആലപ്പുഴ – പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി (3)
കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ (3)
ഇടുക്കി – വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം (4), രാജകുമാരി ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ (3)
എറണാകുളം – ആലുവ മുനിസിപ്പൽ കൗൺസിലിലെ പുളിഞ്ചോട് (3)
തൃശ്ശൂർ – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി (3)
പാലക്കാട് – തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി (3)
മലപ്പുറം – മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് (4), മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ മൂന്നാംപടി (4), മഞ്ചേരി മുനിസിപ്പൽ
കൗൺസിലിലെ കിഴക്കേതല (3), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (3), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (3)
കോഴിക്കോട് – തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് (3)
കാസർഗോഡ്- കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലിലെ തോയമ്മൽ (3), ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ (3), പള്ളിക്കര
ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ (3), കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ് (5), കള്ളാർ ഗ്രാമപഞ്ചായത്തിലെ ആടകം (3).

Leave a Reply

Your email address will not be published. Required fields are marked *