രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും,കെകെ രമ എംഎൽഎയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.എകെജി സെന്‍റർ ആക്രമണം, 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമായിരുന്നു. ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *