ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ആദ്യമിരുന്നിടത്തേക്ക് ‘നടന്ന്’ നീങ്ങിയെത്തി.ഒരു നൂറ്റാണ്ട് പഴക്കംചെന്ന കെട്ടിടമാണ് പൂര്‍വസ്ഥാനത്തേക്ക് റെയിലുകള്‍ ഉപയോഗിച്ച് കേടുപാടുകള്‍ കൂടാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിചത്,ഷാങ് ഹായ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണിത്.

തറയില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിലുകള്‍ ഘടിപ്പിച്ചാണ് മാറ്റിയത്. അടിത്തറ മുതല്‍ യാതൊരു ഇളക്കവും തട്ടാതെ വിജയകരമായി കെട്ടിടം നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ദൗത്യത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.2020-ല്‍ ഷാങ് ഹായിയില്‍ തന്നെ 7600 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ഇതേമാതൃകയില്‍ മാറ്റിസ്ഥാപിച്ചിരുന്നു. അന്ന് 18 ദിവസമെടുത്താണ് 21 ഡിഗ്രി ചെരിച്ച് 203 അടി അകലേക്ക്‌ കെട്ടിം നീക്കിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *