കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. നെട്ടയക്കോണം സ്വദേശി കെ.ഭുവനചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഭിന്നശേഷിക്കാരനാണ് കൊലപാതകി.

ഇന്നലെ രാവിലെയായിരുന്നു സംഭവം. കഴക്കൂട്ടത്ത് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരുന്ന ഭുവനചന്ദ്രന്റെ അടുത്തേക്ക് ആക്രിപെറുക്കുന്നയാള്‍ എത്തുകയായിരുന്നു. ഇയാള്‍ ഗൃഹനാഥന്‍ നില്‍ക്കുന്നതിന് സമീപത്തായി തുപ്പിയെന്നും ഇത് ചോദ്യം ചെയ്ത ഭുവനചന്ദ്രനെ ആക്രിക്കച്ചവടക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

തര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന്റെ അടിഭാഗത്തായി ചവിട്ടുകയാിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റും കൂടിയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

കരള്‍രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള ആളാണ് ഭുവനചന്ദ്രന്‍. സംഭവശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ഇയാള്‍ കൊല്ലത്തേയ്ക്കുള്ള ബസില്‍ കയറി പോയെന്നാണ് വിവരം. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *