ജാൻവി കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ഗുഡ് ലക്ക് ജെറി’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.നെല്‍സണ്‍ ദിലീപിന്റെ സംവിധാനത്തില്‍ പുറത്തുവന്ന നയൻ‌താര ചിത്രം ‘കൊലമാവ്‌ കോകില’ ഹിന്ദി റീമേക്കാണ് ‘ഗുഡ് ലക്ക് ജെറി’.

ജയകുമാരി-ജെറി എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുവാന്‍ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവവികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ഗുഡ് ലക്ക് ജെറി. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക.ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. രംഗരാജൻ രമാഭദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക്, മിതാ വസിഷ്‍ഠ്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മേഹ്‍ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.പഞ്ചാബിലായിരുന്നു ‘ഗുഡ് ലക്ക് ജെറി’യുടെ ചിത്രീകരണം നടന്നത്.

‘മിലി’ എന്ന ചിത്രവും ജാൻവി കപൂറിന്റേതായി പൂര്‍ത്തിയായിട്ടുണ്ട്. നിരൂപപശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ മലയാള ചിത്രമായ ‘ഹെലന്റെ’. റീമേക്കാണ് ‘മിലി’. മിലി പൂര്‍ത്തിയായി വിവരം ജാൻവി കപൂര്‍ തന്നെയാണ് അറിയിച്ചിരുന്നത്. ബോണി കപൂറാണ് മിലിയെന്ന ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *