വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. വിജിലേഷ് അധ്യക്ഷനായി.

എം.ബി.ബി.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 129 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. തുടര്‍ന്ന് കരിയര്‍ ഗൈഡര്‍ ദീപക് സുഗതന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടന്നു.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *