നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ത്ഥിയെ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. കൊട്ടാരക്കരക്കും ആവണീശ്വരത്തിനും ഇടയിലുളള കുരാ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊല്ലത്ത് നിന്ന് ട്രയിനില്‍ കയറിയ അക്ഷയ് സ്റ്റോപ്പില്ലാത്ത കുരാ റെയില്‍വേ സ്റ്റേഷനില്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് കുന്നിക്കോട് പോലീസ് പറയുന്നത്.

നീറ്റ് പരീക്ഷ കഴിഞ്ഞ കൊല്ലത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് പോയത്. മടങ്ങുന്ന കാര്യം വീട്ടില്‍ വളിച്ചു പറഞ്ഞിരുന്നു. അക്ഷയ്‌ന്റെ സഹോദരന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ട്രെയിന്‍ കുരി സ്റ്റേഷനില്‍ നിര്‍ത്തിയില്ല. വേഗം കുറഞ്ഞ സമയത്ത് അക്ഷയ് ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ട്രെയിന്‍ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *