വിവാഹിതയാകുന്നു എന്ന വാര്‍ത്ത നിഷേധിച്ച് നടി നിത്യ മേനോന്‍. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്ന് നിത്യ മേനോന്‍. തെറ്റായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ദയവായി വസ്തുത ഉറപ്പാക്കി വാര്‍ത്തകള്‍ നല്‍കണമെന്നും നിത്യ മേനോന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജേണലിസം ബിരുദധാരിയായ നിത്യ മേനോന്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *