കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാന്‍ ശബരിനാഥന്‍ നിര്‍ദേശം നല്‍കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സ്ആപ്പ് മെസേജ് ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നടപടി ആവശ്യപ്പെട്ട് ഇരുവരും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂറിനെയും, എസ്എം ബാലുവിനെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. വാട്‌സ്ആപ്പ് ചോര്‍ച്ചയെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *