കുന്ദമംഗലം ഐ ഐ എമ്മിന് മുൻവശത്ത് നിന്നും മൂർഖനെ പിടികൂടി വനം വകുപ്പ്.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സമീപത്തെ ഓട്ടോ ഡ്രൈവർ മാരായ അഷറഫ് പിലാശ്ശേരി,അനീഷ് കുറിക്കത്തൂർ എന്നിവർ പാമ്പിനെ കണ്ടത് തുടർന്ന് താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് അറിയിക്കുകയും ആർ ആർ ടി സുരക്ഷാസേന ഉദ്യോഗസ്ഥനായ സിജിത്ത് സംഭവസ്ഥലത്ത് എത്തി പാമ്പിനെ പിടികൂടുകയും ചെയ്യുകയായിരുന്നു.ഏകദേശം നാലടിയോളം വരുന്ന പുല്ലാനി മൂർഖനെയാണ് പിടിച്ചത്.മാളങ്ങളിൽ വെള്ളം കയറുന്നത് കൊണ്ടുംമറ്റുംമാണിവർ പുറത്തേക്കിറങ്ങുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *